മൊബൈല്‍ റീചാര്‍ജ് ഷോപ്പ് കുത്തിപ്പൊളിച്ച്‌ മോഷണം; പ്രതിയെ പിടികൂടി

മൊബൈല്‍ റീചാര്‍ജ് ഷോപ്പ് കുത്തിപ്പൊളിച്ച്‌ മോഷണം; പ്രതിയെ പിടികൂടി

തിരുവനന്തപുരം: വഞ്ചിയൂരിലെ മൊബൈല്‍ റീചാര്‍ജ് കടയുടെ വാതില്‍ കുത്തിപ്പൊളിച്ച്‌ മോഷണം നടത്തിയ പ്രതിയെ പിടികൂടി. തമിഴ്നാട് കല്ലടിക്കുറിശ്ശി സ്വദേശി ആനന്ദ് രാജ് (35) നെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തത്.

കഴിഞ്ഞ നാലിന്​ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഞ്ചിയൂര്‍ സ്വദേശി ശ്രീകുമാരന്‍ നായരുടെ സന്‍വീന്‍ എന്ന മൊബൈല്‍ ഫോണ്‍ റീചാര്‍ജ്-ഫോട്ടോസ്​റ്റാറ്റ് കടയിൽ നിന്ന് പണവും മൊബൈല്‍ ഫോണുകളുമാണ് ഇയാൾ മോഷ്​ടിച്ചത്.

കടയുടെ വാതില്‍ പൂട്ട് പൊളിച്ചുകയറിയ പ്രതി മൂന്ന്​ മൊബൈല്‍ ഫോണുകളും 6500/ രൂപയും വില്‍പനക്കായി ​വെച്ചിരുന്ന മാസ്ക്കുകളും ​മോഷ്​ടിക്കുകയായിരുന്നു.സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Reply
error: Content is protected !!