തിരുവനന്തപുരത്ത് വീണ്ടും വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 280 കിലോ കഞ്ചാവ്

തിരുവനന്തപുരത്ത് വീണ്ടും വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 280 കിലോ കഞ്ചാവ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വഡ് നടത്തിയ പരിശോധനയിലാണ് ലോറിയിൽ കടത്താൻ ശ്രമിച്ച 280 കിലോ കഞ്ചാവ് പിടികൂടിയത്.

ആക്കുളം റോഡിൽ വച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ച ലോറി പിടികൂടിയത്. പേപ്പർ ഗ്ലാസ് കൊണ്ടുവരുന്ന ലോറിയിൽ കടത്തുകയായിരുന്നു കഞ്ചാവ്. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശി അജിനാസ്,  ഇടുക്കി സ്വദേശി ബനാഷ് എന്നിവരെ പിടികൂടി.

കഴിഞ്ഞ ദിവസം തച്ചോട്ട് കാവിൽ  നിന്ന് പിടിച്ച കേസിലെ പ്രതികളുടെ മൊഴിയിൽ നിന്നാണ് ഇന്ന് ലോറിയിൽ കടത്തുന്ന സംഘത്തെക്കുറിച്ച് വിവരം കിട്ടയത്.  ഇന്നലെ 405 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

ആന്ധ്രയിലെ രാജമണ്ഡ്രിയിൽ നിന്നാണ് ക‌ഞ്ചാവ് തലസ്ഥാനത്തേക്ക് എത്തിച്ചത്. തിരുമല സ്വദേശി ഹരി, വള്ളക്കടവ് സ്വദേശി അസ്കർ എന്നിവ‌രെ അതിസാഹസികമായാണ് ഇന്നലെ പിടികൂടിയത്.  ഇവരെ ഒപ്പം കൊണ്ടു വന്നാണ് എക്സൈസ് സംഘം ലോറി പിടികൂടിയത്. ശ്രീകാര്യം സ്വദേശിക്കാണ് ഈ കഞ്ചാവ് എത്തിച്ചെന്നാണ് എക്സൈസ് വിശദീകരണം.

Leave A Reply
error: Content is protected !!