അമ്മയെ കൊലപ്പെടുത്തി ​കഷ്​ണങ്ങളാക്കി ഫ്രിഡ്​ജിൽ സൂക്ഷിച്ച്​ ഭക്ഷിച്ച 28 കാരന് ശിക്ഷ വിധിച്ചു

അമ്മയെ കൊലപ്പെടുത്തി ​കഷ്​ണങ്ങളാക്കി ഫ്രിഡ്​ജിൽ സൂക്ഷിച്ച്​ ഭക്ഷിച്ച 28 കാരന് ശിക്ഷ വിധിച്ചു

മാഡ്രിഡ്​: മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കഷ്​ണങ്ങളായി വെട്ടിനുറുക്കി പാചകം ചെയ്​ത്​ ഭക്ഷിച്ച 28കാരന്​ ശിക്ഷ വിധിച്ച്​ കോടതി. ​ 2019 ൽ മാഡ്രിഡിലെ വെന്‍റാസ്​ പ്രദേശത്താണ് കേസിനാസ്​പദമായ​ സംഭവം.

28കാരനായ ആൽബർ​ട്ടോ സൻചസ്​ ഗോമസാണ്​ കേസിൽ കുറ്റവാളി തൊഴിൽ രഹിതനാണ്​ ആൽബർ​ട്ടോ. മാതാവ്​ 68കാരിയായ മരിയ സോലെഡാഡ്​ ഗോമസും ആൽബർ​ട്ടോയും ഒരു വീട്ടിലായിരുന്നു താമസം.ഇരുവരും തമ്മിലുണ്ടായ വാക്കുതർക്ക​ത്തെ തുടർന്ന്​ മരിയയെ ആൽബ​ർ​ട്ടോ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്​​ മൃതദേഹം ആയിരത്തോളം കഷ്​ണങ്ങളാക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ചു. തുടർന്ന്​ ദിവസങ്ങളോളം ആൽബർ​ട്ടോയും വളർത്തുനായയും മൃതദേഹം ഭക്ഷിക്കുകയായിരുന്നു.

ഏകദേശം ഒരു മാസത്തോളമായി മരിയയെ കാണാതായതോടെ സുഹൃത്ത്​ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ സംശയം മകൻ ആൽബർ​ട്ടോയിലേക്ക്​ നീണ്ടു. തുടർന്ന്​ ഇരുവരും താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ്​ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്​.

ആൽബർ​ട്ടോയോട്​ മാതാവിനെക്കുറിച്ച്​ അന്വേഷിച്ചപ്പോൾ യാതൊരു ഭാവവൃത്യാസവുമില്ലാതെ ​െകാലപ്പെടുത്തിയെന്ന്​ സമ്മതിച്ചതായി പൊ ലീസ്​ പറഞ്ഞു. മരിയയുടെ തല, കൈകൾ, ഹൃദയം തുടങ്ങിയവ കിടപ്പുമുറിയിൽനിന്ന്​ കണ്ടെടുത്തു. മാംസം കഷ്​ണങ്ങളാക്കി റഫ്രിജറേറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു. അസ്​ഥികൾ വീടിന്‍റെ വിവിധ അലമാരകളിൽനിന്ന്​ കണ്ടെടുത്തു. മരപ്പണിക്കാർ ഉപയോഗിക്കുന്ന ആയുധവും രണ്ട​​ു അടുക്കള കത്തിയും ഉപയോഗിച്ചാണ്​ മരിയയുടെ മൃത​ദേഹം വെട്ടിനുറുക്കിയതെന്ന്​ ​പൊലീസ്​ കണ്ടെത്തി.

തുടർന്ന്​ 2019 ഫെബ്രുവരി 21ന്​ ആൽബർ​ട്ടോയെ പോലീസ് അറസ്റ്റ്​ ചെയ്യുകയായിരുന്നു. ഈ വർഷം നടന്ന രണ്ടാഴ്ചത്തെ വിചാരണക്ക്​ ശേഷം ബുധനാഴ്ച ആൽബർട്ടോ കുറ്റക്കാരനാണെന്ന്​ കോടതി സ്​ഥിരീകരിക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. അതെ സമയം ആൽബർ​ട്ടോക്ക്​ മാനസിക അസ്വാസ്​ഥ്യങ്ങളുണ്ടെന്നും മയക്കുമരുന്ന്​ ഉപയോഗിച്ചിരുന്നതായും കോടതി കണ്ടെത്തി.

Leave A Reply
error: Content is protected !!