മുംബൈ നേതാവ് ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ച് മരിച്ചു

മുംബൈ നേതാവ് ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ച് മരിച്ചു

മുംബൈ നേതാവ് ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ച് മരിച്ചു.കൊവിഡ് മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാജനെ, തിഹാർ ജയിലിലെ ഏകാന്ത തടവിൽ നിന്ന്, എയിംസിലേക്ക് മാറ്റുകയായിരുന്നു.തിഹാറിൽ പാർപ്പിച്ചിട്ടുള്ള ഇരുപത്തിനായിരത്തിൽ പരം ജയില്പുള്ളികളിൽ 170 പേർക്കും, അറുപതോളം ജയിൽ ജീവനക്കാർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

തിഹാർ ജയിലിലെ ഏറ്റവും വലിയ ഏകാന്ത സെല്ലിൽ പാർപ്പിച്ചിരുന്ന ഛോട്ടാ രാജൻ ജയിലിലെ ബാക്കി തടവുകാരുമായി ഒരു തരത്തിലും ഇടപെട്ടിരുന്നില്ല. എന്നിട്ടും തിങ്കളാഴ്ചയോടെ രാജന് കൊവിഡ് പോസിറ്റീവ് ആയത് എങ്ങനെ എന്നതിൽ ആദ്യമൊക്കെ ജയിൽ അധികൃതർക്കും അതിശയമുണ്ടായിരുന്നു.ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്ന ഏതെങ്കിലുമൊരു ജയിൽ ഉദ്യോഗസ്ഥനിൽ നിന്നാകാം രാജന് രോഗം പകർന്നു കിട്ടിയത് എന്നൊരു വിശദീകരണമാണ് ഇപ്പോൾ അധികൃതരുടെ ഭാഗത്തുനിന്ന് വരുന്നത്.

Leave A Reply
error: Content is protected !!