വീടിന്‍റെ ടെറസില്‍ 11 വയസുകാരന്‍ മരിച്ച നിലയില്‍; ഇടിമിന്നലേറ്റതെന്ന് സംശയം

വീടിന്‍റെ ടെറസില്‍ 11 വയസുകാരന്‍ മരിച്ച നിലയില്‍; ഇടിമിന്നലേറ്റതെന്ന് സംശയം

ആലപ്പുഴ: വീടിന്‍റെ ടെറസില്‍  11 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. ഇടിമിന്നലേറ്റാണ് കുട്ടി മരിച്ചത് എന്നാണ്  സംശയം.

സിപിഎം ആലപ്പുഴ നോർത്ത് ഏരിയാ കമ്മറ്റിയംഗവും നഗരസഭ സ്റ്റാന്‍റിംഗ് കമ്മറ്റി അധ്യക്ഷനുമായ ഷാനവാസിന്‍റെ മകൻ നദീം ഷാനവാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ടെറസിന് മുകളിലേയ്ക്ക് പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസിൽ സ്ഥാപിച്ചിരുന്ന സോളാർ പാനലിന് സമീപത്ത് മൃതദേഹം കണ്ടത്.

കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Leave A Reply
error: Content is protected !!