ആലപ്പുഴയിൽ മൂവായിരം കടന്ന് കോവിഡ് രോഗികൾ

ആലപ്പുഴയിൽ മൂവായിരം കടന്ന് കോവിഡ് രോഗികൾ

ആലപ്പുഴ: ജില്ലയിൽ രോഗികൾ മൂവായിരം കടന്ന് പ്രതിദിന കണക്കിലെ ഏറ്റവുമുയർന്ന എണ്ണത്തിലെത്തി. വ്യാഴാഴ്ച 3040 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്.

രോഗികളിൽ മൂന്നു പേർ വിദേശത്തു നിന്നും അഞ്ചു പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയവരാണ്. 3029 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1923 പേർ രോഗമുക്തരായി.

ആകെ 98,042 പേർ രോഗമുക്തരായി. 23,833 പേർ ചികിത്സയിലുണ്ട്. പൊതുജനങ്ങൾ നിതാന്ത ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലമടക്കം കോവിഡ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു.

Leave A Reply
error: Content is protected !!