ചാമ്പ്യൻസ് ലീഗിൽ ചരിത്രം കുറിച്ച് ടുഷെൽ

ചാമ്പ്യൻസ് ലീഗിൽ ചരിത്രം കുറിച്ച് ടുഷെൽ

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ വിജയം നേടി ചെൽസി ഫൈനലിലേക്ക് മുന്നേറിയതോടെ പരിശീലകനെന്ന നിലയിൽ ചരിത്രനേട്ടം കുറിച്ച് തോമസ് ടുഷെൽ. തുടർച്ചയായ രണ്ടു സീസണുകളിൽ രണ്ടു വ്യത്യസ്‌ത ക്ലബുകളെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കു നയിച്ച ഒരേയൊരു പരിശീലകനെന്ന റെക്കോർഡാണ് ജർമൻ പരിശീലകൻ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ പിഎസ്‌ജി പരിശീലകനായിരുന്ന തോമസ് ടുഷെൽ ഫ്രഞ്ച് ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിന്റെ തൊട്ടരികിൽ എത്തിച്ചെങ്കിലും ദൗർഭാഗ്യം അവർക്കു ഫൈനലിൽ തിരിച്ചടി നൽകുകയും ബയേൺ മ്യൂണിക്കിനോട് ഒരു ഗോളിനു പരാജയപ്പെടുകയുമായിരുന്നു. അതേസമയം ഈ സീസണിൽ ചെൽസി പരിശീലകസ്ഥാനം ഏറ്റെടുത്ത് ചുരുങ്ങിയ മാസങ്ങൾക്കുള്ളിലാണ് ടുഷെൽ ടീമിനെ ഫൈനലിൽ എത്തിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!