എംബാപ്പെ ക്ലബ് വിട്ടാൽ, പകരക്കാരനായി ലിവർപൂൾ സൂപ്പർതാരം മൊഹമ്മദ് സലായെ ടീമിലെത്തിക്കാൻ പിഎസ്‌ജി

എംബാപ്പെ ക്ലബ് വിട്ടാൽ, പകരക്കാരനായി ലിവർപൂൾ സൂപ്പർതാരം മൊഹമ്മദ് സലായെ ടീമിലെത്തിക്കാൻ പിഎസ്‌ജി

അടുത്ത വർഷം തങ്ങളുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന ഫ്രഞ്ച് സൂപ്പർ താരം കെയ്ലിൻ എംബാപ്പെയെ പുതിയ ഓഫർ നൽകി ക്ലബ്ബിൽ നിലനിർത്താനുള്ള നീക്കത്തിലാണ് ഇപ്പോൾ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്റ് ജെർമ്മൻ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി റയൽ മാഡ്രിഡിന്റെ റഡാറിലുള്ള എംബാപ്പെ പിഎസ്‌ജിയിൽ തുടരണോ, വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് സൂചന. എന്നാൽ എംബാപ്പെ ക്ലബ്ബ് വിടാനാണ് തീരുമാനിക്കുന്നതെ‌ങ്കിൽ പകരം ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരം മൊഹമ്മദ് സലായെ ടീമിലേക്കെത്തിക്കാൻ പിഎസ്‌ജി പദ്ധതികൾ തയ്യാറാക്കിക്കഴിഞ്ഞതായി ഇപ്പോൾ സൂചനകൾ പുറത്ത്‌ വന്നിരിക്കുന്നു.

എംബാപ്പെ പിഎസ്‌ജി വിടുകയാണെങ്കിൽ തങ്ങളുടെ മുന്നേറ്റനിര ദുർബലമാകുമെന്ന് അറിയാവുന്ന പിഎസ്‌ജി അതു കൊണ്ടു തന്നെ അദ്ദേഹത്തിന് ഒരു ബാക്കപ്പ് ഓപ്ഷനെന്ന നിലയിൽ സലായെ നോട്ടമിട്ടിരിക്കുന്നതായി ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ ടീമിലെത്തിക്കാൻ പിഎസ്‌ജി ശ്രമിച്ചേക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഈ നീക്കങ്ങളിൽ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ബോധ്യമുള്ള പിഎസ്‌ജി, സലായെപ്പോലൊരു‌ താരത്തെ സ്വന്തമാക്കുന്നതാണ് കൂടുതൽ പ്രായോഗികമെന്ന് കരുതുന്നതായി ഫ്രഞ്ച് മാധ്യമം പറയുന്നു.

Leave A Reply
error: Content is protected !!