ഇന്ത്യൻ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി കൊവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി കൊവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി കൊവിഡ് ബാധിച്ച് മരിച്ചു’.വത്സല ശിവകുമാറാണ്(42) ചിക്ക്മം​ഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച വത്സല ശിവകുമാറിന് ശ്വാസകോശ അണുബാധയുണ്ടായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാ​ഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജിവൻ നിലനിർത്തിയിരുന്നത്.

ഏപ്രിൽ 19നാണ് വേദയുടെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിന് പിന്നാലെ സഹോദരിക്കും കൊവിഡ് ബാധിച്ചുവെന്നും എല്ലാവരും സഹോദരിക്കായി പ്രാർത്ഥിക്കണമെന്നും വേദ സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരുന്നു.

Leave A Reply
error: Content is protected !!