“ഞങ്ങൾ കാരണം ഉറക്കം നഷ്ടപ്പെടുമെന്നു കരുതുന്നു” – ടോണി ക്രൂസിനു മറുപടി നൽകി ചെൽസി താരം മേസൺ മൗണ്ട്

“ഞങ്ങൾ കാരണം ഉറക്കം നഷ്ടപ്പെടുമെന്നു കരുതുന്നു” – ടോണി ക്രൂസിനു മറുപടി നൽകി ചെൽസി താരം മേസൺ മൗണ്ട്

“ഞങ്ങൾ കാരണം ഉറക്കം നഷ്ടപ്പെടുമെന്നു കരുതുന്നു” – ടോണി ക്രൂസിനു മറുപടി നൽകി ചെൽസി താരം മേസൺ മൗണ്ട്

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിനു മുൻപ് റയൽ മാഡ്രിഡ് താരം ടോണി ക്രൂസ് പറഞ്ഞ വാക്കുകൾക്ക് മറുപടി നൽകി ചെൽസി താരം മേസൺ മൗണ്ട്. ചെൽസിക്കെതിരായ മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പതിനഞ്ചു വർഷത്തിനിടെ ഒരിക്കൽ പോലും എതിർ ടീമിലെ താരങ്ങളെ ആലോചിച്ച് തനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടില്ലെന്ന ക്രൂസിന്റെ പ്രസ്താവനക്കാണ് മൗണ്ട് സെമി ഫൈനലിനു ശേഷം മറുപടി നൽകിയത്.

ഫുട്ബോൾ കരിയർ ആരംഭിച്ച് പതിനഞ്ചു വർഷമായെങ്കിലും ഇതു വരെ എതിർ ടീമിലെ ഒരു താരത്തെ ആലോചിച്ച് തനിക്ക് ഉറക്കം നഷ്ടമായിട്ടില്ലെന്നും മാഡ്രിഡിൽ ഒരു ടീമായി കളിക്കുകയാണ് ചെൽസി ചെയ്‌തതെന്നും ക്രൂസ് പറഞ്ഞിരുന്നു. ഒരു ജർമൻ പരിശീലകനാണു ചെൽസിയിലുള്ളതെന്നതു കൊണ്ട് അതു തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും പ്രതിരോധത്തിലുള്ള കരുത്തും മുന്നേറ്റനിരയിലെ വേഗതയുമാണ് അവരുടെ കരുത്തെന്നും ക്രൂസ് കൂട്ടിച്ചേർക്കുകയും ചെയ്‌തിരുന്നു.

ഇന്നലത്തെ മത്സരത്തിനു ശേഷം സിബിഎസ് സ്പോർട്ടിനോട് സംസാരിക്കുമ്പോഴാണ് മൗണ്ട് ക്രൂസിനു മറുപടി നൽകിയത്. “വ്യക്തികളെയോർത്ത് ഉറക്കം നഷ്ടപ്പെടുന്നില്ലെന്ന് അവരുടെ ഒരു കളിക്കാരൻ പറഞ്ഞിരുന്നു. എന്നാൽ ഒരു ടീമെന്ന നിലയിൽ അവർക്കു ഞങ്ങളെയോർത്ത് ഉറക്കം നഷ്ടമായേക്കും. ഞങ്ങൾ എല്ലാം നൽകി, മികച്ച രീതിയിൽ പ്രതിരോധിച്ചു. നിരവധി അവസരങ്ങൾ ഞങ്ങൾ നഷ്ടപ്പെടുത്തിയത് നിങ്ങൾ കണ്ടിരിക്കും. സുദൃഢമായി നിൽക്കുന്ന ഞങ്ങൾക്ക് അങ്ങിനെ തന്നെ മുന്നോട്ടു പോവുകയാണ് വേണ്ടത്,” മൗണ്ട് പറഞ്ഞു.

ആദ്യപാദത്തിനു സമാനമായി രണ്ടാം പാദത്തിലും ചെൽസിക്കു തന്നെയാണ് മത്സരത്തിൽ മുൻതൂക്കമുണ്ടായിരുന്നത്. എന്നാൽ ലഭിച്ച സുവർണാവസരങ്ങൾ മുഴുവൻ മുതലെടുക്കാൻ ടീമിലെ താരങ്ങൾക്ക് കഴിഞ്ഞില്ല. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ഫൈനലിൽ ഇറങ്ങുമ്പോൾ ചെൽസിക്ക് പരിഹരിക്കാനുള്ളതും ഈ പ്രശ്‌നം തന്നെയാണ്.

Leave A Reply
error: Content is protected !!