കാര്‍ യാത്രികരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

കാര്‍ യാത്രികരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

കാര്‍ യാത്രികരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്ത ഒന്നാം പ്രതി പത്തിയൂര്‍ കിഴക്ക് കൃഷ്ണഭവനത്തില്‍ അഖില്‍ കൃഷ്ണ (26),എരുവ മാവിലേത്ത് ശ്രീരംഗം അശ്വിന്‍ (26), എരുവ ചെറുകാവില്‍ തറയില്‍ ശ്യം (30) എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പണം കണ്ടെത്തിയത്.

അക്രമികള്‍ തട്ടിയെടുത്ത എട്ടു ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. പണം വയലില്‍ കുഴിച്ചിട്ട നിലയിലായിരുന്നു.സിപിഎം കൊറ്റുകുളങ്ങര ബ്രാഞ്ച് സെക്രട്ടറി കിഴക്കയത്ത് ഷാജഹാന്‍, ബന്ധു പൊന്നാറ വീട്ടില്‍ മുഹമ്മദ് റാഫി, മൈമൂനത്ത് എന്നിവര്‍ കാറില്‍ യാത്രചെയ്യുന്നതിനിടെ തടഞ്ഞു നിര്‍ത്തി അക്രമിച്ച് 9.85 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു എന്നാണ് കേസ്. പിടിയിലാവരെ പൊലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് എട്ടു ലക്ഷം രൂപ ഇവര്‍ പത്തിയൂര്‍ പുഞ്ചയില്‍ കുഴിച്ചിട്ടതായി അറിഞ്ഞത്.

Leave A Reply
error: Content is protected !!