കോഴിക്കോട് ലഹരി മരുന്ന് ശേഖരവുമായി യുവാവ് പിടിയിൽ

കോഴിക്കോട് ലഹരി മരുന്ന് ശേഖരവുമായി യുവാവ് പിടിയിൽ

കോ​ഴി​ക്കോ​ട്: വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന മ​യ​ക്കു​മ​രു​ന്ന് ഇ​ന​ത്തി​ൽ​പ്പെ​ട്ട 36 ഗ്രാ​മോ​ളം എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ.

കോ​ഴി​ക്കോ​ട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പു​തി​യ​ങ്ങാ​ടി പാ​ല​റ​ബ് സ്വ​ദേ​ശി നൈ​ജി​ലി​നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് പോ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

മിം​സ് ഹോ​സ്പി​റ്റ​ലി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ വ​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജ് എ​സ്ഐ ടോ​ണി ജെ. ​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ  ഇയാളെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം റി​മാ​ൻ​ഡ് ചെ​യ്തു.

Leave A Reply
error: Content is protected !!