അഭിഭാഷകന്‍റെ മൃതദേഹത്തിൽനിന്ന്​ ലഭിച്ച ആത്മഹത്യക്കുറിപ്പിൽ അധ്യാപികയുടെ തിരോധാനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അഭിഭാഷകന്‍റെ മൃതദേഹത്തിൽനിന്ന്​ ലഭിച്ച ആത്മഹത്യക്കുറിപ്പിൽ അധ്യാപികയുടെ തിരോധാനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ചെന്നൈ: അഭിഭാഷകന്‍റെ മൃതദേഹത്തിൽനിന്ന്​ ലഭിച്ച ആത്മഹത്യക്കുറിപ്പിലൂടെ പുറത്തായത് യോഗ അധ്യാപികയുടെ തിരോധാനകേസ്​​. അഭിഭാഷകനായ ഹരികൃഷ്​ണന്‍റെ ആത്മഹത്യക്കുറിപ്പാണ്​ യോഗ അധ്യാപിക ചിത്രാദേവിയുടെ തിരോധാനകേസിന് നിർണായക ​ വഴിത്തിരിവായത്​.

10വയസുകാരിയായ മകൾക്കൊപ്പം ഹരികൃഷ്​ണൻ മധുരയിലായിരുന്നു താമസം. ചൊവ്വാഴ്ച ഹരികൃഷ്​ണനെ ആത്മഹത്യചെയ്​ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ യോഗ അധ്യാപികയുടെ തിരോധാനത്തിൻറെ ചുരുളഴിയുന്നത്​.

യോഗ അധ്യാപികയായ ചിത്രാദേവിയെ ഏപ്രിൽ 12 മുതൽ കാണാനില്ലായിരുന്നു. ചിത്രാദേവിയുടെ പിതാവ്​ പൊലീസിൽ പരാതി നൽകി. തിരുമംഗലം പൊലീസിലാണ്​ പിതാവ്​ കണ്ണയ്യ പരാതി നൽകിയത്​. സംഭവത്തിൽ അന്വേഷണവും പുരോഗമിച്ചിരുന്നു .

അതെ സമയം ഹരികൃഷ്​ണനും ചിത്രാദേവിയും തമ്മിലുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ്​ ​പിതാവ്​ പൊലീസിന്​ കൈമാറിയിരുന്നു. തുടർന്ന്​ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഹരികൃഷ്​ണനെ മധുരയിലെ വീട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത് . തുടർന്നാണ് മൃതദേഹത്തിൽനിന്ന്​ ആത്മഹത്യക്കുറിപ്പും ക​ണ്ടെടുത്തത് .

ചിത്രാദേവിയെ കൊലപ്പെടുത്തിയശേഷം ബാത്ത്​റൂമിൽ കുഴിച്ചിട്ടതായി ആത്മഹത്യക്കുറിപ്പിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. കൊലപാതകത്തെ തുടർന്ന് മനം നൊന്ത് ഹരികൃഷ്​ണൻ ആത്മഹത്യചെയ്യുകയായിരുന്നുവെന്നും പൊലീസ്​ വെളിപ്പെടുത്തുന്നു .

Leave A Reply
error: Content is protected !!