രോഗ വർധനവിൽ താളംതെറ്റി, ഇടുക്കി മെഡിക്കൽ കോളേജിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ

രോഗ വർധനവിൽ താളംതെറ്റി, ഇടുക്കി മെഡിക്കൽ കോളേജിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പ്രതിദിന രോഗ വർധനവിന്റെ പശ്ചാത്തലത്തിൽ താളം തെറ്റുന്നു. ഇവിടത്തെ കൊവിഡ് ചികിത്സാ കേന്ദ്രവും ഐ.സി.യു കിടക്കകളും രോഗികളെകൊണ്ട് നിറഞ്ഞു. കുമളി, നെടുങ്കണ്ടം, മൂന്നാര്‍,​ രാജാക്കാട് മേഖലകളില്‍ നിന്നുള്ള രോഗികളെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്കാണ് എത്തിക്കുന്നത്. ഇതോടെ പുതിയതായി രോഗികള്‍ ആംബുലന്‍സില്‍ പുറത്ത് കാത്ത് നില്‍ക്കുന്ന കാഴ്ചയാണുള്ളത്.

അടിമാലി, നെടുങ്കണ്ടം, കുമളി മേഖലകളില്‍ നിന്ന് നിരവധി രോഗികളാണ് ആബുലന്‍സില്‍ ഇടുക്കിലേക്കെത്തുന്നത്. മെഡിക്കല്‍ കോളേജാണെങ്കിലും ഇവിടെ ഹൃദ്രോഗ ചികിത്സയില്ല. ഹൃദ്രോഗികളായ വൈറസ് ബാധിതരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞു വിടുകയാണ്. ഇത്തരത്തില്‍ പറഞ്ഞുവിട്ട ഒരു രോഗി ഇന്നലെ കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ മരിച്ചു. ഇതുകൂടി കണക്കാക്കിയാല്‍ മരിച്ചവരുടെ എണ്ണം ആകെ ഒൻപതാകും. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് ജില്ല കളക്ടർ നേരിട്ട് പ്രശ്നത്തിൽ ഇടപെട്ടിരിക്കുകയാണ്.

Leave A Reply
error: Content is protected !!