തിരുവനന്തപുരം ശ്രീചിത്രയില്‍ ഓക്സിജന്‍ ക്ഷാമം; ശസ്ത്രക്രിയകള്‍ മുടങ്ങി

തിരുവനന്തപുരം ശ്രീചിത്രയില്‍ ഓക്സിജന്‍ ക്ഷാമം; ശസ്ത്രക്രിയകള്‍ മുടങ്ങി

തിരുവനന്തപുരം:  ശ്രീചിത്രയില്‍ ഓക്സിജന്‍ ക്ഷാമം മൂലം ശസ്ത്രക്രിയകള്‍ മുടങ്ങി. ന്യൂറോ, കാര്‍ഡിയാക് വിഭാഗങ്ങളിലെ 10 ശസ്ത്രക്രിയകളാണ് മാറ്റിവെക്കേണ്ടി വന്നത്.

ആദ്യം കോവിഡ് ആശുപത്രികള്‍ക്ക് ഓക്സിജന്‍ ഉറപ്പാക്കിയ ശേഷം മറ്റ് ആശുപത്രികള്‍ക്ക് നല്‍കാമെന്ന് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

ഇതാണ് സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ ശ്രീചിത്രയിലെ ഓക്സിജന്‍ ക്ഷാമത്തിലേക്ക് നയിച്ചത്.

അതേസമയം വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് ശ്രീചിത്രാ ആശുപത്രി അധികൃതര്‍ കത്തുനല്‍കി.

മാറ്റിവയ്ക്കേണ്ടി വന്നത് അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകള്‍ ആയതിനാല്‍ വിഷയത്തില്‍ ഉടൻ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് ആശുപത്രി അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയത്.

Leave A Reply
error: Content is protected !!