ആരാധകർക്ക് ഉപദേശവുമായി അനുഷ്ക ഷെട്ടി

ആരാധകർക്ക് ഉപദേശവുമായി അനുഷ്ക ഷെട്ടി

മഹാമാരി രാജ്യത്ത് വ്യാപിക്കുന്നതിനിടയിൽ, തങ്ങളുടെ ആരാധകർക്ക് നല്ല ഉപദേശങ്ങളുമായി ധാരാളം ചലച്ചിത്ര താരങ്ങൾ രംഗത്ത് വരുന്നുണ്ട്. ഇത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ പുതിയ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി അനുഷ്ക ഷെട്ടി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ –

“ഒരിക്കലും നഷ്ടപരിഹാരം നല്‍കി പരിഹരിക്കാന്‍ കഴിയാത്ത നഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഓരോരുത്തരും അവരവരുടെ പരമാവധി ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഈ ദുഷിച്ച കാലത്ത് നിന്ന് കരകയറാന്‍ നമുക്കെല്ലാവര്‍ക്കും പരസ്പരം സഹായിക്കാം. ദയവു ചെയ്ത് കൊവിഡ് പ്രൊട്ടോക്കോളുകള്‍ പാലിക്കുക. വീട്ടില്‍ തന്നെ ഇരിയ്ക്കുക. സ്വയം ലോക്ക്ഡൗണില്‍ ഏര്‍പ്പെടുക. കുടുംബവുമായും സുഹൃത്തുക്കളുമായി സംസാരിക്കുക. ബന്ധം നിലനിര്‍ത്തുക. എല്ലാവര്‍ക്കും അവരുടെ വികാരങ്ങള്‍ കൃത്യമായി പ്രകടിപ്പിക്കാന്‍ അറിയണം എന്നില്ല. ഒന്ന് ശ്വാസമെടുത്ത്, ദിവസവും നല്ലത് എന്തെങ്കിലും ചിന്തിയ്ക്കുക.

നമുക്ക് ചുറ്റുമുള്ള അവസ്ഥയെ മറികടക്കാന്‍ പോസിറ്റീവ് ആയി ചിന്തിക്കേണ്ടതുണ്ട്. നിങ്ങളെ കൊണ്ട് കഴിയുന്നത് പോലെ മറ്റുള്ളവരെ സഹായിക്കുക. നിങ്ങളുടെ പ്രാര്‍ത്ഥനയിലെങ്കിലും എല്ലാവരെയും ഉള്‍പ്പെടുത്തുക. ഈ നിമിഷം എന്ത് ചെയ്യാന്‍ കഴിയും എന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കുക. നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിച്ച്‌ ഊര്‍ജ്ജം ചെലവഴിക്കരുത്. മനുഷ്യശക്തി ഉപയോഗിച്ച്‌ നമുക്ക് ഒരുമിച്ച്‌ ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കും”

Leave A Reply
error: Content is protected !!