25 ൽ 18 ഉം വിജയിച്ചു ; തമിഴ്​നാട്ടിൽ മികച്ച സ്​ട്രൈക്ക്​ റേറ്റുമായി കോൺഗ്രസ്​

25 ൽ 18 ഉം വിജയിച്ചു ; തമിഴ്​നാട്ടിൽ മികച്ച സ്​ട്രൈക്ക്​ റേറ്റുമായി കോൺഗ്രസ്​

ചെന്നൈ: തെരഞ്ഞെടുപ്പിൽ കേരളo , അസo എന്നീ സംസ്ഥാനങ്ങളിലെ പരാജയങ്ങൾക്കിടയിലും കോൺഗ്രസിന്​ ആശ്വാസമായി തമിഴ്​നാട്​. മത്സരിച്ച 25 ൽ 18 ഉം വിജയിക്കാനായത്​ സഖ്യത്തിലും സംസ്ഥാനത്തും കോൺഗ്രസിന്​ ശക്തി പകർന്നു .

സഖ്യത്തിൽ സീറ്റ്​ അനുവദിക്കുന്നതിനെച്ചൊല്ലി കോൺഗ്രസും​ ഡി.എം.കെയും തമ്മിൽ പ്രശ്​നങ്ങളുണ്ടായിരുന്നെങ്കിലും അന്തിമ ഘട്ടത്തിൽ എല്ലാം ഒത്തു തീർപ്പായി . 72 ശതമാനമാണ്​ കോൺഗ്രസിന്‍റെ സ്​​ട്രൈക്ക്​ റേറ്റ്​.

അതെ സമയം 2011ൽ 63 സീറ്റുകൾ മത്സരിച്ച കോൺഗ്രസിന്​ അഞ്ചു സീറ്റിലും 2016ൽ 41 സീറ്റുകളിൽ എ​ട്ടെണ്ണത്തിലും മാത്രമേ കോൺഗ്രസിന്​ വിജയിക്കാനായുള്ളൂ. നിയമസഭ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന്​ പിന്നാലെ കന്യാകുമാരി ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ 1,37,950 വോട്ടുകൾക്ക്​ വിജയിക്കാനായതും കോൺഗ്രസിന്​ നേട്ടമായി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മികച്ച പ്രചാരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടത്തിയതിന്‍റെ ഫലമായിട്ടാണ്​ വിജയത്തെ കോൺഗ്രസ്​ വിലയിരുത്തുന്നത്​.

അതേ സമയം തമിഴ്​നാട്ടിൽ ഇടതുപാർട്ടികൾക്ക്​ വിജയിക്കാനായില്ല . ആറുസീറ്റുകളിൽ മത്സരിച്ച സി.പി.ഐക്കും സി.പി.എമ്മിനും രണ്ട്​ വീതം മാത്രമേ വിജയിക്കാനായുള്ളൂ.

Leave A Reply
error: Content is protected !!