കോവിഡ് സ്‌ക്വാഡ് പരിശോധന: കൊല്ലത്ത് 30 കേസുകള്‍ക്ക് പിഴ

കോവിഡ് സ്‌ക്വാഡ് പരിശോധന: കൊല്ലത്ത് 30 കേസുകള്‍ക്ക് പിഴ

കൊല്ലം: ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന താലൂക്കുതല കോവിഡ് സ്‌ക്വാഡ് പരിശോധനയില്‍ ഇന്നലെ (മെയ് 4) 30 കേസുകള്‍ക്ക് പിഴയീടാക്കി.

ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട സംഘങ്ങളാണ് വിവിധ പ്രദേശങ്ങളിലെ പൊതു ഇടങ്ങളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നത്.

കൊട്ടാരക്കരയില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി. ബി. സുനില്‍ ലാല്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. കൊട്ടാരക്കര, പുത്തൂര്‍, പൂയപ്പള്ളി, ചടയമംഗലം, ചവറ, കടയ്ക്കല്‍ എന്നിവിടങ്ങളിലായി 124 കേസുകളില്‍ താക്കീത് നല്‍കി. ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി. തഹസില്‍ദാര്‍ ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. സി. മിനി, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനാപുരത്ത് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി ബേബിയുടെ നേതൃത്വത്തില്‍ പിറവന്തൂര്‍, കടയ്ക്കാമണ്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നു. ഒന്‍പത് കേസുകള്‍ക്ക് താക്കീത് നല്‍കി.

പുനലൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ബേബി ഗിരിജയുടെ നേതൃത്വത്തില്‍ ഏരൂര്‍, ആലഞ്ചേരി, ഭാരതീപുരം, കരികോണ്‍, ചെമ്മപ്പേട്ട എന്നീ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകളില്‍ താക്കീത് നല്‍കുകയും രണ്ടു കേസുകള്‍ക്ക് പിഴ ഈടാക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!