കാസർകോട് മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തത് 110117 പേര്‍ക്കെതിരെ

കാസർകോട് മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തത് 110117 പേര്‍ക്കെതിരെ

കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ജാഗ്രത കൈവിട്ട് ജനങ്ങള്‍. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമെല്ലാം കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണ് ജില്ലയിലെ നല്ലൊരു വിഭാഗം ജനങ്ങളുമെന്നാണ് ദിനം പ്രതി ജില്ലയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കണക്കുകള്‍ പറയുന്നത്.

ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാതെ കറങ്ങി നടന്ന 110117 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്ത് പിഴ ചുമത്തിയത്.

കോവിഡ് നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 12215 പേര്‍ക്കെതിരെയും കേസെടുത്തു. മാസ്‌ക് ധരിക്കാത്തതിന് പ്രതിദിനം ശരാശരി 500 പേര്‍ക്കെതിരെയെങ്കിലും കേസെടുക്കുന്നുണ്ട്. ജില്ലയില്‍ കോവിഡ് പിടിപെട്ടവരുടെ എണ്ണം അരലക്ഷം പിന്നിട്ടു.

പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് പോസിറ്റീവ് കേസുകള്‍ ആയിരത്തിന് മുകളിലാണ്. വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ആളുകള്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നത് വലിയൊരാപത്തിലേക്ക് ജില്ലയെ എത്തിക്കും. വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് 895 പേര്‍ക്കെതിരെയാണ് മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തത്. മെയ് ഒന്നിന് 665 പേര്‍ക്കെതിരെയും മെയ് മൂന്നിന് 276 പേര്‍ക്കെതിരെയും കെസെടുത്തു.

Leave A Reply
error: Content is protected !!