സൗഹൃദത്തിന്റെ പ്രാധാന്യം വ്യക്തമാക്കി നടി കനിഹയുടെ കുറിപ്പുകൾ

സൗഹൃദത്തിന്റെ പ്രാധാന്യം വ്യക്തമാക്കി നടി കനിഹയുടെ കുറിപ്പുകൾ

കോവിഡ് മഹാമാരിക്കിടയിൽ, ജീവിക്കേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തിയ നടി കനിഹയുടെ കുറിപ്പുകൾ ശ്രദ്ധേയമാകുന്നു. നല്ല നിമിഷങ്ങൾ പങ്ക് വെയ്ക്കാത്തതിനാൽ തനിക്ക് ഖേദം തോന്നരുത് എന്ന കാര്യം തുറന്ന് പറയുന്ന നടിയുടെ സോഷ്യൽ മീഡിയ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ് –

“യാഥാര്‍ത്ഥ്യം നമ്മുടെ അടുത്തെത്തി. കോവിഡ് അടുത്ത ചിലര്‍ക്ക് പോലും പിടിച്ചിരിക്കുന്നു. ഇത് ഇപ്പോള്‍ പത്രത്തിലെ വെറും നമ്പറുകള്‍ മാത്രമല്ല. എനിക്കൊപ്പം വര്‍ക്ക് ചെയ്ത, ഓര്‍മ്മകള്‍ പങ്കുവെച്ച പലരുടെയും ആര്‍.ഐ.പി മെസ്സേജുകള്‍ കണ്ടുണരുന്ന പകലുകള്‍. ജീവിതം ക്ഷണികവും, പ്രവചനാതീതവുമായി മാറുമ്പോള്‍ അഹങ്കാരം, പ്രതാപം, ഈഗോ എല്ലാം എന്തിനെന്ന് ഞാന്‍ ആലോചിക്കുകയാണ്.
നല്ല നിമിഷങ്ങള്‍ പങ്കുവെച്ചില്ല എന്ന് എനിക്ക് ഒരിക്കലും ഖേദം തോന്നരുത്. പക വെച്ചുപുലര്‍ത്തരുത്.. ജീവിതം നൈമിഷികമാണ്. സംസാരിക്കാന്‍ തോന്നുമ്ബോള്‍ സംസാരിക്കുക, കെട്ടിപുണരാന്‍ തോന്നുമ്പോൾ കെട്ടിപുണരുക, നിങ്ങള്‍ക്ക് കരുതല്‍ ഉണ്ടെങ്കില്‍ വിളിച്ച്‌ ഹലോ പറയുക.. സമയം വൈകുന്നതിന് മുന്‍പ്”

Leave A Reply
error: Content is protected !!