അഫ്​ഗാനിസ്താനിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും : 37 മരണം

അഫ്​ഗാനിസ്താനിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും : 37 മരണം

കാബൂൾ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അഫ്​ഗാനിസ്താനിൽ 37 മരണം. മരണപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു.ശക്തമായ മഴയെ തുടർന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത വിദൂര പ്രദേശങ്ങളെല്ലാം മണ്ണിടിച്ചിൽ ഭീഷണിയിലാണ്.

ഞായറാഴ്ച പടിഞ്ഞാറെ പ്രവിശ്യയായ ഹേറാത്തിൽ മാത്രം 24 പേർ മരിച്ചു. ​ ഘോർ പ്രവിശ്യയിൽ കുട്ടികൾ ഉൾപ്പെടെ 10 പേരാണ് മരിച്ചത്. ഇവിടെ 163 വീടുകൾ ഭാ​ഗികമായി തകരുകയും 910 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു.

അതെ സമയം വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് രാജ്യത്താകെ 405 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും ചിലയിടങ്ങളിൽ നദി കരകവിഞ്ഞൊഴുകുകയാണെന്നും അഫ്​ഗാനിസ്താൻ പ്രകൃതി ദുരന്ത മന്ത്രാലയം വക്താവ് തമീം അസ്മി പ്രതികരിച്ചു .

Leave A Reply
error: Content is protected !!