നടൻ ശരൺ കുഴഞ്ഞു വീണ് മരിച്ചു

നടൻ ശരൺ കുഴഞ്ഞു വീണ് മരിച്ചു

മോഹന്‍ലാലിന്റെ ചിത്രം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ ശരണ്‍ അന്തരിച്ചു. നാല്പത് വയസായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വിഷ്ണു എന്ന കഥാപാത്രത്തിന്റെ സുഹൃത്തായിട്ടാണ് ശരണ്‍ എത്തിയത്. സിനിമാ-സീരിയല്‍ മേഖലയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്തരിച്ച നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന രാജകുമാരിയുടെ മകനാണ്.

വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോവിഡ് പരിശോധനയ്ക്ക് ശേഷം, തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്ക്കരിക്കും.

Leave A Reply
error: Content is protected !!