കോവിഡ്: പ്രമുഖ സാഹിത്യകാരൻ കെ.വി തിക്കുറിശ്ശി അന്തരിച്ചു

കോവിഡ്: പ്രമുഖ സാഹിത്യകാരൻ കെ.വി തിക്കുറിശ്ശി അന്തരിച്ചു

തിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്ന് പ്രമുഖ സാഹിത്യകാരനും അധ്യാപകനുമായിരുന്ന കെ.വി. തിക്കുറിശ്ശി അന്തരിച്ചു. 88 വയസ്സായിരുന്നു.

തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യജീവിതം ആരംഭിച്ചത്. 1957ൽ കാട്ടാക്കട ഹൈസ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സാൽവേഷൻ ആർമി സ്കൂളിലും ജോലിചെയ്തു. 1988-ൽ വിരമിച്ചു.

ആർ.നാരായണപ്പണിക്കരുടെ ജീവചരിത്രം, ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം കുട്ടികൾക്കുവേണ്ടി വിക്രമാദിത്യകഥകൾ തുടങ്ങി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭക്രാനംഗൽ എന്ന ഖണ്ഡകാവ്യത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കവിതാസമാഹാരം, ബാലസാഹിത്യം, ജീവചരിത്രം, യാത്രാവിവരണം എന്നിവയിൽ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ് കെ.വി തിക്കുറിശ്ശി.

ശ്രീമഹാഭാഗവതത്തിന്റെ പദാനുപദ ഗദ്യവിവർത്തനമാണ് ഒടുവിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥം.

കേരള സാഹിത്യഅക്കാദമി, കലാമണ്ഡലം, കേരള സംഗീതഅക്കാദമി എന്നിവയിൽ അംഗമായിരുന്നു. അഞ്ച് കൊല്ലം മുൻപ് ദേവീഭാഗവതത്തിന്റെ ഗദ്യവിവർത്തനം അദ്ദേഹം പൂർത്തിയാക്കി. തുടർന്നാണ് മഹാഭാഗവതത്തിന്റെ പദാനുപദ വിവർത്തനം നടത്തിയത്.

Leave A Reply
error: Content is protected !!