ദക്ഷിണേന്ത്യയിലെ എൻ 440 കെ കോവിഡ് ​വകഭേദം കൂടുതൽ മാരകമെന്ന്​ വിദഗ്‌ദ്ധർ

ദക്ഷിണേന്ത്യയിലെ എൻ 440 കെ കോവിഡ് ​വകഭേദം കൂടുതൽ മാരകമെന്ന്​ വിദഗ്‌ദ്ധർ

ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ കണ്ടെത്തിയ എൻ 440 കെ വ​കഭേദമാണ്​ കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്തിൻറെ പല ഭാഗങ്ങളിലും റിപ്പോർട്ട്​ ചെയ്യുന്നത്​.സെല്ലുലാർ ആൻഡ്​ മോളിക്യുളാർ ബയോളജിയിലെ ശാസ്​ത്രജ്ഞരാണ് ഇത് സംബന്ധിച്ച ​ പഠനം നടത്തിയത്​.

എൻ 440കെ വേരിയൻറ്​ രാജ്യത്ത്​ വ്യാപകമായി കണ്ടെത്തിയിട്ടില്ലെങ്കിലും ചില സ്ഥലങ്ങളിൽ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. കോവിഡിന്റെ മുൻ വകഭേദങ്ങളെക്കാൾ 15 ഇരട്ടി അപകടമാണ്​ ഇതെന്നാണ്​ വിദഗ്ധരുടെ വിലയിരുത്തൽ. കോവിഡ് – ഇന്ത്യൻ വകഭേദങ്ങളായ ബി1.617, ബി1.618 എന്നിവയെക്കാളും തീവ്രമാണ്​ പുതിയ കോവിഡ്​ വകഭേദം.

കേരളത്തിൽ ​എൻ 440കെ കോവിഡ്​ വകഭേദത്തിന്റെ സാന്നിധ്യമുണ്ടെന്നാണ്​ പഠനം നടത്തിയ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത്. അതെ സമയം നേരത്തെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ ​കണ്ടെത്തിയിരുന്നു.

Leave A Reply
error: Content is protected !!