ദൃശ്യം-2 ഹിന്ദി റീമേക്കിനൊരുങ്ങുന്നു

ദൃശ്യം-2 ഹിന്ദി റീമേക്കിനൊരുങ്ങുന്നു

വിജയ ചിത്രമായ ദൃശ്യം -2 ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോർട്ടുകൾ. പനോരമ സ്റ്റുഡിയോസ് ഇന്റർനാഷ്ണലാണ് റീമേക്ക് ചെയ്യുന്നതെന്നും വാർത്തകളുണ്ട്. നേരത്തെ, ദൃശ്യം ഒന്നാം ഭാഗം ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. അജയ് ദേവ്ഗണ്‍, തബു, ശ്രിയ സരണ്‍ എന്നിവരായിരുന്നു ദൃശ്യം ആദ്യഭാഗത്തില്‍ അഭിനയിച്ചത്. ഇവര്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും.

നിഷികാന്ത് കാമത്ത് ആണ് ദൃശ്യം ആദ്യ പതിപ്പ് ഒരുക്കിയത്. ദൃശ്യം സെക്കന്‍ഡ് ബോളിവുഡ് പതിപ്പ്, സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Leave A Reply
error: Content is protected !!