മാ​ര്‍ ക്രി​സോ​സ്റ്റ​ത്തി​ന്‍റെ ക​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച

മാ​ര്‍ ക്രി​സോ​സ്റ്റ​ത്തി​ന്‍റെ ക​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച

പ​ത്ത​നം​തി​ട്ട: മാ​ര്‍​ത്തോ​മ്മ സ​ഭ​യു​ടെ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യും മു​ന്‍ സ​ഭാ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റ​ത്തി​ന്‍റെ ക​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച മൂ​ന്നി​ന് തി​രു​വ​ല്ല എ​സ്എ​സി കു​ന്നി​ലെ സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യോ​ടു ചേ​ര്‍​ന്ന പ്ര​ത്യേ​ക ക​ബ​റി​ട​ത്തി​ല്‍ ന​ട​ക്കും.

പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ചി​രി​ക്കു​ന്ന ഭൗ​തി​ക​ശ​രീ​ര​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാം. ആ​ള്‍​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ട്. ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷയും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും .

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി രാ​വി​ലെ ത​ന്നെ തി​രു​വ​ല്ല​യി​ലെ​ത്തി മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ച​ശേ​ഷം ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു.

ഇ​ന്നു പു​ല​ര്‍​ച്ചെ 1.15ന് ​കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ലാ​ണ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ലം​ചെ​യ്ത​ത്.

Leave A Reply
error: Content is protected !!