20,000 കോടിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്ന ഹര്‍ജി പരിഗണിക്കും : സുപ്രീംകോടതി

20,000 കോടിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്ന ഹര്‍ജി പരിഗണിക്കും : സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അതി തീവ്രമായതിനെ തുടർന്ന് ആരോഗ്യസംരക്ഷണ സംവിധാനത്തെ തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ വിസ്താ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു.

രാജ്യത്ത് മഹാമാരി രൂക്ഷമായ സാഹചര്യത്തിലും പദ്ധതിയുമായി മുന്നോട്ടുപോകുന്നതില്‍ പ്രതിപക്ഷവും ആക്ടിവിസ്റ്റുകളും സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് .ഹര്‍ജി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ഹര്‍ജിക്കാരെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര ആവശ്യപ്പെട്ടിരുന്നു.

20,000 കോടി രൂപയുടെ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. ത്രികോണാകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് മന്ദിരം, പൊതു സെക്രട്ടേറിയറ്റ്, രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യഗേറ്റ് വരെ മൂന്നുകിലോമീററര്‍ നീളമുളള രാജ്പഥിന്റെ നവീകരണം എന്നിവയെല്ലാം ഉള്‍ക്കൊളളുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.

Leave A Reply
error: Content is protected !!