കൂടുതല്‍ ബോണ്ട് സര്‍വീസുകള്‍ക്ക് സജ്ജമായി കെ.എസ്.ആര്‍.ടി.സി

കൂടുതല്‍ ബോണ്ട് സര്‍വീസുകള്‍ക്ക് സജ്ജമായി കെ.എസ്.ആര്‍.ടി.സി

എറണാകുളം: കോവിഡ് രോഗപ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സുഗമമായ പൊതുഗതാഗതം ഉറപ്പാക്കാൻ കെ.എസ്.ആർ.ടി.സി. പ്രധാന റൂട്ടുകളിൽ ഉൾപ്പെടെ കാര്യമായ മാറ്റങ്ങളില്ലാതെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് തുടരും.

തീരെ ആളുകൾ കുറവുള്ളതും കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ വഴിയുള്ളതുമായ ബസുകള്‍ മാത്രമാണ് ജില്ലയില്‍ നിലവില്‍ ഒഴിവാക്കിയിട്ടുള്ളത്.പ്രധാന റൂട്ടുകളില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് മണി വരെയുള്ള സമയത്തെ ബസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയിട്ടില്ല. വിവിധ ജില്ലകളെ ബന്ധിപ്പിച്ചുള്ള ദീര്‍ഘദൂര സര്‍വീസുകൾ തുടരുന്നതായും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വി.എം താജ്ജുദ്ദീന്‍ അറിയിച്ചു.

നിശ്ചിത യാത്രക്കാര്‍ ഉറപ്പാകുന്ന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ആവശ്യമെങ്കില്‍ കൂടുതല്‍ ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍റ്) സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി സജ്ജമാണെന്നും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!