സർക്കാർ കൈവിട്ടു ; സ്വന്തമായി ഓക്​സിജൻ ഉൽപാദിപ്പിച്ച് ഡൽഹിയിലെ ആശുപത്രികൾ

സർക്കാർ കൈവിട്ടു ; സ്വന്തമായി ഓക്​സിജൻ ഉൽപാദിപ്പിച്ച് ഡൽഹിയിലെ ആശുപത്രികൾ

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം മൂലം നിരവധി രോഗികൾ മരിക്കുമ്പോൾ  കേന്ദ്ര-സംസ്ഥാന സർക്കാറിൽ നിന്ന്​ സഹായം ലഭിക്കാതെ വന്നതോടെ സ്വന്തമായി ഓക്​സിജൻ ഉൽപാദിപ്പിച്ച്​ ഡൽഹിയിലെ ആശുപത്രികൾ. സ്വന്തമായുള്ള ഓക്​സിജൻ പ്ലാൻറുകളിലൂടേയും ജനറേറ്ററുകളിലൂടെയും ഓക്സിജൻ ക്ഷാമം മറികടക്കാനാണ് ജനങ്ങളുടെ ​ ശ്രമം.

ബി.എൽ.കെ, മാക്​സ്​ മൾട്ടി സ്​​പെഷ്യാലിറ്റി ആശുപത്രികൾ ഫ്രാൻസിൽ നിന്ന്​ ഓക്​സിജൻ ജനറേറ്റർ സിസ്​റ്റവും സിലിണ്ടറുകൾ നിറക്കാനുള്ള ഉപകരണവും വാങ്ങി സ്വന്തംനിലക്ക്​ ഓക്​സിജൻ നിർമ്മിക്കാൻ തുടങ്ങി. ആശുപത്രിയിലേക്ക്​ വേണ്ട ഓക്​സിജന്റെ 15 ശതമാനം ഇത്തരത്തിൽ നൽകാനാവുമെന്നാണ്​ കണക്കാക്കുന്നത്​.

അതെ സമയം ഓക്​സിജന്റെ ആവശ്യകതയും വിതരണവും തമ്മിൽ വലിയ വ്യത്യാസമുണ്ട് ​. ഇത്​ ഡോക്​ടർമാരെയും ആശുപത്രി ജീവനക്കാരെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇത്​ പരിഹരിക്കുക ലക്ഷ്യമിട്ടാണ്​ ഫ്രാൻസിൽ നിന്ന്​ ഉപകരണങ്ങൾ ഇറക്കുമതി ചെയ്​ത്​ ഓക്​സിജൻ ഉൽപാദനം തുടങ്ങിയതെന്ന്​ മാക്​സ്​ ​ആശുപത്രിയുടെ സീനിയർ വൈസ്​ പ്രസിഡൻറ്​ ഡോ.സഞ്​ജയ്​ മേത്ത വെളിപ്പെടുത്തി .

ഇതിന്​ പുറമേ നാരായണ ഹെൽത്ത്​ കെയർ ഹോസ്​പിറ്റലും ഓക്​സിജൻ ക്ഷാമം പരിഹരിക്കാനായി കോൺ​സെൻട്രേറ്റർ സ്ഥാപിച്ചിട്ടുണ്ട്​.

Leave A Reply
error: Content is protected !!