വെഞ്ഞാറമൂട്ടിൽ കാർ ഷോറൂം കുത്തിത്തുറന്ന് കാർ കവര്‍ന്നു

വെഞ്ഞാറമൂട്ടിൽ കാർ ഷോറൂം കുത്തിത്തുറന്ന് കാർ കവര്‍ന്നു

തിരുവനന്തപുരം: തണ്ട്റാംപൊയ്‍കയിലെ യൂസ്‍ഡ് കാർ ഷോറൂം കുത്തിത്തുറന്ന് വിലകൂടിയ കാർ കവര്‍ന്നതായി പരാതി. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം.

ഷോറൂം ഓഫീസിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്‍ടാവ് മേശയും അലമാരയും കുത്തിപ്പൊളിച്ചാണ് ഇയാൾ താക്കോൽ കൈക്കലാക്കിയത്. തുടര്‍ന്ന് കെട്ടിടത്തിന്‍റെ ഗേറ്റിന്‍റെ പൂട്ടുപൊളിച്ചാണ് വാഹനം പുറത്തിറക്കിയത്. കടയിലെ ലൈറ്റുകള്‍ അണയ്ക്കാൻ വേണ്ടി ജീവനക്കാർ രാവിലെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

ഓഫീസിലെ സിസിടിവിയിൽ ചൊവ്വാഴ്ച പുലർച്ചെ 1.45ന് മോഷ്ടാവ് അകത്ത് കടക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്.  സംഭവ സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസ് എത്തി പരിശോധന നടത്തി.

 

Leave A Reply
error: Content is protected !!