കോട്ടയത്ത് 46 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; ആകെ 903

കോട്ടയത്ത് 46 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; ആകെ 903

കോട്ടയം: കോട്ടയം ജില്ലയില്‍ 46 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കി. നിലവില്‍ 70 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 903 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

ഈ മേഖലകളിലും നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും അധിക നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാര്‍ഡുകളിലുമാണ് 144നൊപ്പം അധിക നിയന്ത്രണങ്ങളുമുള്ളത്.

Leave A Reply
error: Content is protected !!