ഇന്ത്യയിൽ നിന്ന്​ ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക്​ കപ്പലിലെ 14 ജീവനക്കാർക്ക് കൊവിഡ്

ഇന്ത്യയിൽ നിന്ന്​ ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക്​ കപ്പലിലെ 14 ജീവനക്കാർക്ക് കൊവിഡ്

ഡർബൻ: ഇന്ത്യയിൽ നിന്ന്​ ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക്​ കപ്പലിലെ 14 ജീവനക്കാർക്ക്  ​ കോവിഡ് പോസിറ്റീവ്​ സ്ഥിരീകരിച്ചു. ഡർബനിലേക്ക്​ പോയ കപ്പലിലെ ജീവനക്കാർക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. ട്രാൻസ്​നെറ്റ്​ പോർട്ട്​ വക്​താവാണ്​ ഇക്കാര്യം പുറത്ത് വിട്ടത് . അതെ സമയം കപ്പലിലെ ചീഫ്​ എൻജീനിയറുടെ മരണം കോവിഡ്​ മൂലമല്ലെന്നും തുറമുഖം അധികൃതർ വെളിപ്പെടുത്തി .

ചരക്ക് കപ്പൽ ഡർബനിലെത്തിയുടൻ മുഴുവൻ ജീവനക്കാരേയും കോവിഡ് പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. തുടർന്ന് കോവിഡ്​ പോസിറ്റിവ് സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിലാക്കി . ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചു. കപ്പലിലെ ചരക്കിറക്കാനെത്തിയ 200 ഓളം പേർ കോവിഡ്​ ബാധിച്ചവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. നിലവിൽ കപ്പലിലേക്ക്​ ആരെയും പ്രവശേിപ്പിക്കുന്നില്ല.

കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം ദക്ഷിണാഫ്രിക്കയിലുമെത്തിയെന്ന ആശങ്ക സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്നുണ്ട് . എന്നാൽ, മറ്റ്​ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പരിശോധനക്ക്​ വിധേയമാക്കുന്നുണ്ടെന്നും ഇന്ത്യയിൽ നിന്ന്​ ദക്ഷിണാഫ്രിക്കയിലേക്ക്​ നേരിട്ട്​ വിമാനങ്ങളില്ലെന്നും ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രി പ്രതികരിച്ചു. അതെ സമയം മറ്റ്​ രാജ്യങ്ങൾ വഴി ഇന്ത്യയിൽ നിന്ന്​ ദക്ഷിണാഫ്രിക്കയിലെത്തുന്നവരാണ്​ ​വെല്ലുവിളി ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Leave A Reply
error: Content is protected !!