തന്റെ സെറ്റിലെ രസകരമായ സംഭവം ഓർത്തെടുത്ത്, സംവിധായകൻ ജോഷി മാത്യു

തന്റെ സെറ്റിലെ രസകരമായ സംഭവം ഓർത്തെടുത്ത്, സംവിധായകൻ ജോഷി മാത്യു

മലയാള സിനിമയുടെ സെറ്റുകൾ ചിരിയുടേയും, ചിന്തയുടെയും, ചിലപ്പോൾ വേദനയുടെയും അനുഭവങ്ങൾ പറയുന്നവയാണ്. ഇത്തരത്തിലൊരു അനുഭവം പങ്കു വെച്ചിരിക്കുകയാണ് സംവിധായകൻ ജോഷി മാത്യു. ഒരിടത്തൊരു ഫയൽവാനെന്ന തന്റെ ചിത്രത്തിന്റെ സെറ്റിലുണ്ടായ അനുഭവം, സംവിധായകൻ വിവരിക്കുന്നത് ഇങ്ങനെയാണ്.

“പെരുവഴിയമ്പലം എന്ന സിനിമയ്ക്ക് വേണ്ടി അശോകനെ ഓഡിഷന്‍ നടത്തിയവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. പിന്നീട് അദ്ദേഹവുമായി നിരവധി സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ‘ഒരിടത്തൊരു ഫയല്‍വാന്‍’ എന്ന സിനിമയുടെ ചിത്രീകരണമൊക്കെ ഇന്നും മനസ്സിലുണ്ട്. കാശില്ലാതെയുള്ള ഷൂട്ടിംഗ്. കഞ്ഞിയൊക്കെ വച്ച്‌ കുടിച്ചായിരുന്നു മുന്നോട്ടു പോക്ക്. അതില്‍ രസമുള്ള മറ്റൊരു കാര്യം എന്തെന്നാല്‍ എന്നെ കുറെയധികം പ്രാകിയിട്ടുള്ള ആളായിരിക്കും അശോകന്‍. കാരണം ‘ഒരു കടംങ്കഥ പോലെ’ എന്ന ചിത്രം ചിത്രീകരണം നടക്കുന്ന സമയം. അടുത്ത ദിവസം അശോകന്റെ കല്യാണമാണ്. അത് കൊണ്ട് തന്നെ നേരത്തെ വിടണമെന്ന് അശോകന്‍ പറയുന്നുണ്ട്. പക്ഷേ ജയറാമും, നെടുമുടി ചേട്ടനുമൊക്കെയുള്ള കോമ്പിനേഷന്‍ രംഗം എടുക്കേണ്ടതു കൊണ്ട് അത് വൈകിട്ട് വരെ നീണ്ടു. പിറ്റേദിവസം കല്യാണം കഴിക്കേണ്ടയാളെ സെറ്റില്‍ പിടിച്ചു നിര്‍ത്തിയ എന്നെ അശോകന്‍ എന്താണ് അന്ന് മനസ്സില്‍ പറഞ്ഞതെന്നറിയില്ല, ആര്‍ക്കായാലും ദേഷ്യം വരുന്ന കാര്യമാണ് ഞാന്‍ ചെയ്തത്”

Leave A Reply
error: Content is protected !!