മമത ബാനർജി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മമത ബാനർജി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കൊൽക്കത്ത: മമത ബാനർജി പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ മൂന്നാംതവണയാണ് മമത ബംഗാൾ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് .വെളള സാരിയും ഷാളുമണിഞ്ഞെത്തിയ മമത ബംഗാളി ഭാഷയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. രാജ്ഭവനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

മന്ത്രിസഭയിലെ മറ്റുഅംഗങ്ങൾ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷികമായ മെയ് ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.292 സീറ്റുകളിൽ 213 സീറ്റുകളിലും തൃണമൂലാണ് വിജയിച്ചത്. ബംഗാൾ കീഴടക്കാൻ ബിജെപി നേതാക്കൾ പരമാവധി ശ്രമിച്ചെങ്കിലും പദ്ധതികളെല്ലാം തൃണമൂൽ പ്രവർത്തകർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു .

Leave A Reply
error: Content is protected !!