ഷാജി കൈലാസുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് മനോജ് കെ.ജയൻ

ഷാജി കൈലാസുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് മനോജ് കെ.ജയൻ

സംഗീത ലോകത്തെ പ്രമുഖരായിരുന്നു സഹോദരങ്ങളായ, ജയവിജയന്മാർ. ഇതിൽ ജയന്റെ മകൻ സിനിമയിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു – മനോജ് കെ.ജയൻ. മലായാളത്തിലെ ഹിറ്റ് സംവിധായകനായ ഷാജി കൈലസിനെക്കുറിച്ചും, അദ്ദേഹവുമായുള്ള ബന്ധത്തെപ്പറ്റിയും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. മനോജ് കെ.ജയന്റെ വാക്കുകൾ ഇങ്ങനെ

പരിണയം,സര്‍ഗം, സോപാനം – തുടങ്ങിയ സിനിമകളില്‍ ചെയ്ത ക്ലാസ് കഥാപാത്ര ഇമേജുകളില്‍ നിന്ന് എന്നെ വില്ലനെന്ന ആന്‍റി ഹീറോ പരിവേഷത്തിലേക്ക് മാറ്റിയത് ഷാജി കൈലാസ് എന്ന സംവിധായകനാണ്. ‘മക്കളേ’ എന്ന് എന്നെ മലയാള സിനിമയില്‍ വിളിക്കുന്ന ഒരേയൊരാള്‍. എന്റെ ഏത് സന്തോഷത്തിലും, വിഷമത്തിലുമൊക്കെ വിളിക്കാന്‍ കഴിയുന്ന ജ്യേഷ്ഠസഹോദരനെ പോലെ ഒരാളാണ് ഷാജിയേട്ടന്‍. എത്രയത്ര മികച്ച സിനിമകളാണ് അദ്ദേഹം എനിക്ക് സമ്മാനിച്ചത്”

Leave A Reply
error: Content is protected !!