യുഡിഎഫ് നേതൃത്വം മാറിയാല്‍ പാര്‍ട്ടിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്- പി സി ജോർജ്

യുഡിഎഫ് നേതൃത്വം മാറിയാല്‍ പാര്‍ട്ടിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്- പി സി ജോർജ്

കോട്ടയം: മുന്നണി രാഷ്ട്രീയം വേണ്ടി വന്നാല്‍ ആലോചിക്കേണ്ടി വരുമെന്നും യുഡിഎഫ് നേതൃത്വം മാറിയാല്‍ പാര്‍ട്ടിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും പി സി ജോര്‍ജ്ജ്.

തനിക്കെതിരെ വരുന്ന ഭീഷണി അതേ നാണയത്തില്‍ നേരിടുമെന്ന പറഞ്ഞ പി സി ജോര്‍ജ്ജ്,  എംഎല്‍എ അല്ലാതെ ശക്തമായി പൊതുപ്രവര്‍ത്തവുമായി മുന്നോട്ട് പോകുമെന്നും  വ്യക്തമാക്കി.

പൂഞ്ഞാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിസി ജോര്‍ജ് പരാജയം ഏറ്റുവാങ്ങുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് പി സി ജോര്‍ജിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 27821 വോട്ടുകൾക്കാണ്‌ പി സി ജോർജ്‌ വിജയിച്ചത്‌. ആദ്യമായി എൽഡിഎഫ്‌ സ്ഥാനാർഥിയായി ജോർജ്‌ മത്സരിച്ച 1980ൽ 44 ശതമാനം വോട്ടുനേടിയായിരുന്നു വിജയം. പിന്നീടങ്ങോട്ട്‌ ഇരുമുന്നണികളിൽ നിന്നും തനിച്ചുമായി ആറ് തവണ വിജയിച്ചു.

Leave A Reply
error: Content is protected !!