മറാഠ സംവരണം 50% കടക്കരുതെന്ന് സുപ്രീം കോടതി

മറാഠ സംവരണം 50% കടക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മറാഠാ സംവരണം 50 ശതമാനത്തിന് മേല്‍ കടക്കരുതെന്ന് സുപ്രീം കോടതി . ജസ്റ്റിക് അശോക് ഭൂഷണന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. സംവരണം 50 ശതമാനം കടക്കരുത് എന്ന 1992-ലെ ഇന്ദിരാ സാഹ്നി കേസിലെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി .ഒരു കാരണവശാലും സംവരണം 50 ശതമാനത്തിന് മുകളില്‍ ആവരുതെന്ന് കോടതി നിരീക്ഷിച്ചു .

ഇന്ദിരാ സാഹ്നി കേസിലെ വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അഞ്ച് അംഗങ്ങളും സംയുക്തമായാണ് തീരുമാനിച്ചത്. മറാഠാ സംവരണവുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ അത് 65 ശതമാനമായി ഉയരുമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ വ്യക്തമാക്കി .

മറാഠകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിലും സംവരണം നല്‍കാന്‍ 2017 നവംബറില്‍ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്. അതെ സമയം സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്ക വിഭാഗങ്ങള്‍ ഏതെന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഒഴിവാക്കിയ 102 ആം ഭരണഘടന ഭേദഗതിയുടെ സാധുത സംബന്ധിച്ചും ഇന്ന് ഭരണഘടന ബെഞ്ച് നിലപാട് എടുത്തേക്കും .

Leave A Reply
error: Content is protected !!