പൃഥ്വിരാജിൽ നിന്നുമുണ്ടായ മുൻകാല അനുഭവം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

പൃഥ്വിരാജിൽ നിന്നുമുണ്ടായ മുൻകാല അനുഭവം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

മലയാള സിനിമയിൽ വളർന്ന് വരുന്ന യുവ താരമാണ് ഉണ്ണി മുകുന്ദൻ. കണിശക്കാരനാണ് എന്ന അക്ഷേപം നടനെതിരെ ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ടങ്കിലും, എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് ഉണ്ണിക്കുള്ളത്. ഈയിടെ ഒരു അഭിമുഖത്തിൽ യുവ സൂപ്പർതാരം പൃഥ്വീരാജിൽ നിന്ന് ഉണ്ടായ മുൻകാല അനുഭവം ഓർമ്മിക്കുകയാണ് ഉണ്ണി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ –

“അന്ന് എന്നെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടില്ല. ഒരു പരിപാടി കഴിഞ്ഞ് രാത്രി ഏറെ വൈകി ഒരു ഓട്ടോ പിടിച്ച്‌ തിരികെപോകാന്‍ നിന്ന ഉണ്ണിയെ കാറില്‍ കൊണ്ടുവിടാമെന്നായി പൃഥ്വി. ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി സ്നേഹപൂര്‍വ്വം നിരസിച്ചെങ്കിലും പൃഥ്വിരാജ് അനുവദിച്ചില്ല. ഞാന്‍ ഒന്നുമല്ലാതിരുന്നപ്പോള്‍ രാജു എന്നോട് നന്നായി പെരുമാറിയ ആളാണ്. ഞാന്‍ ഒരു തുടക്കക്കാരനായിരുന്നു. എന്റെ പേര് പോലും ആരും അറിഞ്ഞ് തുടങ്ങിയിരുന്നില്ല. ആ പെരുമാറ്റം എനിക്ക് ഒരിക്കലും മറക്കാനാവില്ല.

ഞാന്‍ എപ്പോഴും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്നു. സിനിമയില്‍ വരുന്നതിനും മുന്‍പ് തന്നെ വര്‍ഷങ്ങളായി ഞാന്‍ ആരാധിച്ചു പോന്ന അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. ആളുകളോട് പെരുമാറുന്ന രീതിയില്‍ അദ്ദേഹം ഒരു ജന്റില്‍മാന്‍ ആണ്. അദ്ദേഹം മികച്ചൊരു നടന്‍ മാത്രമല്ല, അനുകമ്പയുള്ള വ്യക്തിയുമാണ്”

Leave A Reply
error: Content is protected !!