ഇടത് മന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് കോവൂർ കുഞ്ഞുമോൻ

ഇടത് മന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് കോവൂർ കുഞ്ഞുമോൻ

കൊല്ലം: ഇടത് മന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് കോവൂർ കുഞ്ഞുമോൻ. അ‌‌ഞ്ച് ടേം തുടർച്ചയായി വിജയിച്ചത് പരിഗണിക്കണമെന്നാണ് കുഞ്ഞുമോൻ പറയുന്നത്.

കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നിന്നാണ് അഞ്ചാം തവണയും ഇടതുപക്ഷ സ്ഥാനാർത്ഥിയായ കോവൂർ കുഞ്ഞുമോൻ വിജയിച്ചത്. യു.ഡി.എഫിൽ നിന്ന് ആർ.എസ്.പി സ്ഥാനാർത്ഥിയായി രണ്ടാം തവണയും മത്സരിച്ച ഉല്ലാസ് കോവൂരിനെയാണ് ഇടത് സ്വതന്ത്രനായി അങ്കത്തിനിറങ്ങിയ കോവൂർ കുഞ്ഞുമോൻ 2,790 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.

ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണമെന്ന് കുഞ്ഞുമോൻ ആവശ്യപ്പെടുന്നു. തന്നെ മന്ത്രിയാക്കുന്നത് ആർ എസ് പി അണികളെ ഇടതുമുന്നണിയിലെത്തിക്കാൻ സഹായിക്കുമെന്നാണ് അവകാശവാദം.

ആർഎസ്പിയുടെ യുവനേതാവായി പാർട്ടിയുടെ ഉറച്ച കോട്ടയിൽ നിന്ന് എംൽഎയായ കുഞ്ഞുമോൻ പക്ഷേ പാർട്ടി മുന്നണി വിട്ടപ്പോൾ ഇടത്പക്ഷത്ത് തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. പാർട്ടിയിൽ നിന്ന് പുറത്ത് വന്നിട്ടും കഴിഞ്ഞ രണ്ട് തവണയും മണ്ഡലം കൈവിട്ട് പോകാതെ കുഞ്ഞുമോൻ നിലനിർത്തി.

Leave A Reply
error: Content is protected !!