മകനൊപ്പമുള്ള വിശേഷങ്ങളുമായി നടി കനിഹ

മകനൊപ്പമുള്ള വിശേഷങ്ങളുമായി നടി കനിഹ

മലയാളത്തിന്റെ പ്രിയപ്പെട്ട കുടുംബ നായികയാണ് തെന്നിന്ത്യൻ താരം കനിഹ. ബാംഗ്ലൂരിൽ ആർ.ജെയായിരുന്നതാരം, വിവാഹ ശേഷമാണ് സിനിമയിൽ എത്തിയത്. സിനിമ തിരക്കുകൾക്കിടയിലും, കിട്ടുന്ന ഇടവേളകളിൽ കനിഹ കുടുംബത്തിനൊപ്പമാണ് ചിലവഴിക്കുക. ഇപ്പോൾ താരം, തന്റെ മകനൊപ്പമുള്ള കുടുംബവിശേഷം പങ്കുവെച്ചിരിക്കുകയാണ്. ഒരു അഭിമുഖത്തിൽ താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

“മകനെ അമിതമായി സ്നേഹിക്കുന്ന, അവനൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ ആഗ്രഹിക്കുന്ന അമ്മയാണ് ഞാന്‍. അവന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി നല്‍കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന അമ്മ. മക്കളെ സമ്മര്‍ദ്ദത്തിലാക്കി പഠിപ്പിക്കുന്ന മാതാപിതാക്കളെ എനിക്കറിയാം. അതുകൊണ്ടുതന്നെ ആ വഴിക്കല്ല എന്റെ യാത്ര. മകന് മികച്ചൊരു ബാല്യം നല്‍കാന്‍ കഴിയാവുന്നത്ര ശ്രമിക്കുന്നു. ഉറങ്ങാന്‍ കഥ പറഞ്ഞു കൊടുക്കുന്നു. ഉമ്മ നല്‍കിയാണ്‌ ഉണര്‍ത്തുന്നത്. ഞങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് മാത്രമായൊരു കെമിസ്ട്രി ശക്തമാണ്.

ഏറ്റവും ഇഷ്ടം ആരോടാണെന്ന് ചോദിക്കുമ്പോൾ അധികം ആലോചിക്കാതെ അമ്മയോടെന്ന് ചിരിച്ചു കൊണ്ട് അവന്‍ പറയുമ്പോള്‍ എനിക്കത് അഭിമാനത്തിന്‍റെ നിമിഷമാണ്. എന്റെ അഭിനയം, സിനിമ, മോഡലിങ് എല്ലാത്തിനും അവന്‍ കൂട്ടുണ്ട്. എന്റെയും, മകന്റെയും സ്നേഹത്തിന്റെ അടയാളമാണ് വലതുകൈയ്യിലെ ടാറ്റൂ. ജീവിതാവസാനം വരെ അത് എനിക്കൊപ്പമുണ്ടാവും”

Leave A Reply
error: Content is protected !!