ഐ.പി.എൽ – അഞ്ചാമതെത്തി വെസ്റ്റ്ഹോം യുണൈറ്റഡ്

ഐ.പി.എൽ – അഞ്ചാമതെത്തി വെസ്റ്റ്ഹോം യുണൈറ്റഡ്

ഐ.പി.എൽ ( ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്) ഫുട്ബോളില്‍ ബേണ്‍ലിയെ 2-1ന് തോല്‍പ്പിച്ച്‌ അഞ്ചാമതെത്തി വെസ്റ്റ് ഹോം യുണൈറ്റഡ്. ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യമിട്ടാണ് ഈ മുന്നേറ്റം. ആദ്യ നാലുസ്ഥാനക്കാര്‍ക്കാണ് അടുത്ത സീസണില്‍ ചാബ്യന്‍സ് ലീഗ് കളിക്കാനാവുക. മൈക്കേല്‍ അന്റോണിയുടെ ഇരട്ടഗോളാണ് വെസ്റ്റ്ഹാമിന് ജയം സമ്മാനിച്ചത്.

ആദ്യം പിന്നിട്ടുനിന്നശേഷമായിരുന്നു അന്റോണിയോ രണ്ടടിച്ചത്. ക്രിസ് വുഡിന്റെ പെനല്‍റ്റിയിലൂടെ ബേണ്‍ലി മുന്നിലെത്തി. എട്ടു മിനിറ്റുകള്‍ക്കിടെയാണ് അന്റോണിയോ വെസ്റ്റ്ഹാമിന് ലീഡ് നല്‍കിയത്. നാലു കളിയാണ് ലീഗില്‍ ഇനി ശേഷിക്കുന്നത്. 34 കളിയില്‍ 58 പോയിന്റാണ് വെസ്റ്റ് ഹോംന്. ചെല്‍സിയാണ് 61 പോയിന്റുമായി നാലാം സ്ഥാനത്ത്.

Leave A Reply
error: Content is protected !!