വൈഗ കൊലക്കേസ് പ്രതി സനുമോഹനെ കൂടുതൽ അന്വേഷണത്തിനായി മുംബൈ പൊലീസിന് കൈമാറി

വൈഗ കൊലക്കേസ് പ്രതി സനുമോഹനെ കൂടുതൽ അന്വേഷണത്തിനായി മുംബൈ പൊലീസിന് കൈമാറി

കൊച്ചി: സാമ്ബത്തിക തട്ടിപ്പ് കേസിലെ അന്വേഷണത്തിനായി വൈഗ കൊലക്കേസ് പ്രതി സനുമോഹനെ മുംബൈ പൊലീസിന് കൈമാറി.

അറസ്റ്റിലായ സനുമോഹനെ തെളിവെടുപ്പിനു ശേഷം കോടതി റിമാന്‍ഡ് ചെയ്തിരുന്നു. എട്ട് പേരില്‍ നിന്നായി ആറ് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് സനുമോഹനെതിരെയുള്ള കേസ്. പൂനൈയില്‍ സ്റ്റീല്‍ വ്യാപാരം നടത്തിയിരുന്ന സമയത്താണ് സനുമോഹന്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയത്.

കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസ് ജയിലിലെത്തി സനുമോഹന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ ചീഫ് മെട്രോപ്പളിറ്റന്റ് കോടതിയുടെ പ്രെഡക്ഷന്‍ വാറണ്ട് ഹാജരാക്കിയാണ് സനുമോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്താനാണ് മുംബൈ പൊലീസിന്റെ തീരുമാനം.

Leave A Reply
error: Content is protected !!