രാജ്യത്ത് 3,82,315 പേർക്ക് കൂടി കോവിഡ് ; മരണം 3,780

രാജ്യത്ത് 3,82,315 പേർക്ക് കൂടി കോവിഡ് ; മരണം 3,780

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടരുന്ന പശ്ചാത്തലത്തിൽ
ബുധനാഴ്ച 3,82,315 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 3,780 പേരുടെ മരണവും കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു .

അതെ സമയം ഇതുവരെ രാജ്യത്ത് 2,26,188 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 34,87,229 സജീവ രോഗികളും ഇന്ത്യയിലുണ്ട്. ഇതുവരെ രാജ്യത്ത് 2,06,65,148 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രോഗമുക്തരായവരുടെ എണ്ണം 1,69,51,731 ആയി. അതെ സമയം ഇതുവരെ 16,04,94,188 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

രാജ്യത്ത് ചൊവ്വാഴ്ച 3,57,229 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് രോഗബാധയില്‍ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനങ്ങള്‍. അതെ സമയം കേരളത്തില്‍ കഴിഞ്ഞ ദിവസം 37,190 പേര്‍ക്കുകൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു.

Leave A Reply
error: Content is protected !!