അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സുരക്ഷ ഉറപ്പാക്കി തൊഴില്‍ വകുപ്പ്

അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സുരക്ഷ ഉറപ്പാക്കി തൊഴില്‍ വകുപ്പ്

എറണാകുളം: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍, അസി. ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ജില്ലയിലെ 190 അതിഥി സംസ്ഥാനതൊഴിലാളി ക്യാമ്പുകളില്‍ ഇതിനകം ഉദ്യോഗസ്ഥര്‍ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ച സാഹചര്യവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്‍റെ ആവശ്യകതയും ഉദ്യോഗസ്ഥര്‍ തൊഴിലാളികളോടും അവരുടെ തൊഴില്‍ ഉടമകളോടും വ്യക്തമാക്കി. അതിഥി തൊഴിലാളികളുടെ ആശങ്കള്‍ ഇല്ലാതാക്കാന്‍ നടത്തുന്ന കോള്‍ സെന്‍റെര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണെന്നാണ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

ജില്ലയില്‍ തൊഴില്‍ മേഖലയില്‍ സ്തംഭനാവസ്ഥയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അതിഥി സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍, ആരോഗ്യ സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തൊഴില്‍വകുപ്പിന്‍റെ പ്രവര്‍ത്തനം.

Leave A Reply
error: Content is protected !!