കാസർഗോഡ് ജില്ലയില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കി പോലീസ്

കാസർഗോഡ് ജില്ലയില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കി പോലീസ്

കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി പോലീസ്. ജില്ലയെ ഏഴ് സബ് ഡിവിഷനുകളായി തിരിച്ച് ഓരോ മേഖലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഓരോ സബ് ഡിവിഷന്റെയും ചുമതല ഓരോ ഡി വൈ എസ് പിയ്ക്കായിരിക്കും. ഒരു ഡി വൈ എസ് പിയുടെ കീഴില്‍ ഒരു എസ് ഐ, എ എ എസ് ഐ, മൂന്ന് പോലീസുകാര്‍ എന്നിവര്‍ വീതമുള്ള അഞ്ചംഗ സംഘമാണ് ഉണ്ടാവുക.

കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രത്യേകം മാര്‍ക്ക് ചെയ്ത് അവിടെ നിയന്ത്രണം ശക്തമാക്കുക, ജാഗ്രതാ സമിതികളുമായി സഹകരിച്ച് അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുക, മാസ്‌ക് ഉപയോഗം, സാമൂഹ്യ അകലം എന്നിവ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക, പ്രത്യേകം ബൈക്ക് പട്രോളിങ്ങ് തുടങ്ങിയവയാണ് ഇവരുടെ പ്രധാന ചുമതലകള്‍.

Leave A Reply
error: Content is protected !!