ഐ.സി.സി ഏകദിന റാങ്കിൽ കിവീസ് ഒന്നാമത്

ഐ.സി.സി ഏകദിന റാങ്കിൽ കിവീസ് ഒന്നാമത്

ഐ.സി.സി വാർഷിക ഏകദിന റാങ്കിംഗിൽ ന്യൂസിലന്‍ഡ്- ഓസ്ട്രേലിയ, ഇന്ത്യ എന്നിവരെ മറികടന്ന്ഒന്നാം റാങ്ക് കരസ്ഥമാക്കി. ന്യൂസിലന്‍ഡിന് 121ഉം, ഓസ്ട്രേലിയക്ക് 118ഉം, മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 115ഉം പോയിന്റാണുള്ളത്. നാലാം റാങ്കിലുള്ള ഇംഗ്ലണ്ടിനും 11 പോയിന്റാണെങ്കിലും കൂടുതല്‍ ജയം നേടിയതിനാലാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത്.

ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് അഞ്ച് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.
2018 മെയ് ഒന്ന് മുതലുള്ള പ്രകടനം പരിഗണിച്ചാണ് ഐ.സി.സി വാര്‍ഷിക റാങ്കിംഗ് പുറത്തിറക്കിയത്.

Leave A Reply
error: Content is protected !!