കോവിഡ് ഭീഷണി ; ആർബിഐ ഗവർണർ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

കോവിഡ് ഭീഷണി ; ആർബിഐ ഗവർണർ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

കോവിഡിന്റെ രണ്ടാംതരംഗം ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഭീഷണി ഉയർത്തുന്നതിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ് ആർ ബി ഐ ഇക്കാര്യം അറിയിച്ചത്.

നിലവിലെ പ്രതിസന്ധി തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടിവരിക. ജൂൺ 11നകം നാലു ലക്ഷത്തിലധികം പേർ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധസംഘo ചൂണ്ടിക്കാട്ടുന്നത് .

പ്രതിദിന കോവിഡ് കണക്കുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്ത് ലോക് ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു . ലോകത്തെ പ്രതിദിന കണക്കുകളിൽ ഇന്ത്യയാണ് മുന്നിൽ . തുടച്ചയായി നാല് ലക്ഷത്തോളം കോവിഡ് കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് . അടുത്തിടെയായി 3000 ലേറെ പേരാണ് കോവിഡ് മരണങ്ങൾക്ക് കീഴടങ്ങുന്നത് .

Leave A Reply
error: Content is protected !!