പ്രകാശ് പദുക്കോണിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് റിപ്പോർട്ടുകൾ

പ്രകാശ് പദുക്കോണിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് റിപ്പോർട്ടുകൾ

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരവും, ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ പിതാവുമായ പ്രകാശ് പദുക്കോണിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ടുകൾ. കോവിഡ് ബാധിതനായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച, 65-കാരനായ ഇദ്ദേഹത്തിന് ഈ ആഴ്ച ആശുപത്രി വിടാനായേക്കുമെന്ന് ബാഡ്മിന്റണ്‍ കോച്ചും പ്രകാശ് പദുക്കോണ്‍ ബാഡ്മിന്റണ്‍ അക്കാദമി ഡയറക്ടറുമായ വിമല്‍ കുമാര്‍ അറിയിച്ചിരുന്നുവെങ്കിലും, ഇത് ഉടൻ സാധ്യമല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് മുൻപാണ് പ്രകാശ് പദുക്കോണിനും, ഭാര്യയ്ക്കും, മകള്‍ അനിഷയ്ക്കും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രകാശ് പദുക്കോണിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ മൂത്ത മകൾ ദീപിക പദുക്കോണിനും രോഗം സ്ഥിതീകരിച്ചിരുന്നു.

Leave A Reply
error: Content is protected !!