ത്രിവിക്രം ശ്രീനിവാസും, മഹേഷ്ബാബുവും ഒരുമിക്കുന്നു

ത്രിവിക്രം ശ്രീനിവാസും, മഹേഷ്ബാബുവും ഒരുമിക്കുന്നു

തെലുങ്ക്സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസും, സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. എസ്‌.എസ്‌.എം.ബി – 28 എന്ന താല്‍കാലിക പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 2022ൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. ഹാരിക &ഹാസൈന്‍ ക്രീയേഷന്സിന്റെ ബാനറില്‍ എസ് രാധാകൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘സര്‍ക്കാറു വാരി പാട്ട’എന്ന ചിത്രത്തിലാണ് ഇപ്പോള്‍ മഹേഷ് ബാബു അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് ശേഷം ഈ ചിത്രത്തിൽ ജോയിൻ ചെയ്യും. ഇരുവരും പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ഒരുമിക്കുന്നുവെന്ന പ്രത്യേകതയും, ചിത്രത്തിനുണ്ട്.

Leave A Reply
error: Content is protected !!