ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 14,550ന് മുകളിലെത്തി. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഓഹരി വിപണിയിൽ നേട്ടം.

സെൻസെക്‌സ് 263 പോയന്റ് നേട്ടത്തിൽ 48,517ലും നിഫ്റ്റി 73 പോയന്റ് ഉയർന്ന് 14,570ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1046 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 209 ഓഹരികൾ നഷ്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല.

എസ്ബിഐ, ഒഎൻജിസി, ഭാരതി എയർടെൽ, എൻടിപിസി, ആക്‌സിസ് ബാങ്ക്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ പെയിന്റ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ബജാജ് ഫിനാൻസ്, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

Leave A Reply
error: Content is protected !!